വാറ്റ് തട്ടിപ്പിനെതിരെ കർശന പരിശോധനകളുമായി ബഹ്റൈൻ റവന്യൂ അധികൃതർ
രാജ്യത്ത് വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ ബ്യൂറോ ഫോർ റവന്യൂ അധികൃതർ കർശനമായ പരിശോധനകൾ ആരംഭിച്ചു. ഈ മാസം 182 പരിശോധനകളാണ് ഇവർ നടത്തിയിരിക്കുന്നത്. പരിശോധനയിൽ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ വ്യാപാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് എൻ.ബി.ആർ അറിയിച്ചു.പിഴയീടാക്കുന്നതിന് പുറമേ, കടുത്ത നിയമലംഘനം കണ്ടെത്തിയാൽ ക്രിമിനൽ കേസ് നടപടികളും ആരംഭിക്കും. അഞ്ചുവർഷം തടവും വാറ്റ് നിയമം അനുസരിച്ച് അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകക്ക് തുല്യമായ പിഴയും വരെ ഇവർക്ക് ശിക്ഷ ലഭിക്കാം. സിഗരറ്റ്, വാട്ടർപൈപ്പ് പുകയില മൊളാസ് എന്നിവയിൽ ഡിജിറ്റൽ സ്റ്റാമ്പ് സ്‌കീം നടപ്പാക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു.
ഡിജിറ്റൽ സ്റ്റാമ്പ് ചെയ്യാതെ ജൂൺ 18 മുതൽ പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ രാജ്യത്ത് വിൽക്കാനും ഇറക്കുമതി ചെയ്യാനും അനുവദിക്കില്ലെന്ന് എൻ.ബി.ആർ നേരത്തേ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച പരിശോധനകളും രാജ്യത്ത് വിവിധ ഷോപ്പിങ്ങ് കേന്ദ്രങ്ങളിൽ കർശനമായി നടന്നു വരുന്നുണ്ട്.
yukhu

