ദീർഘകാലമായി ആശുപത്രിയിൽ കഴിയുന്ന പ്രവാസികളെ കുവൈത്ത് നാട്ടിലേക്ക് തിരിച്ചയക്കുന്നു


 

കുവൈത്ത് സിറ്റി; ദീർഘകാലമായി ആശുപത്രിയിൽ കഴിയുന്ന വിദേശി രോഗികളെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ച് ചികിത്സാ സൗകര്യമൊരുക്കാൻ കുവൈത്ത് സർക്കാർ. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം ഇതിനുള്ള പദ്ധതി തയ്യാറാക്കുകയാണ്. യാത്ര ചെയ്യുന്നതിന് തടസമില്ലാത്തവരെയാണ് തിരിച്ചയക്കുക. ചികിത്സയുടെ അടുത്ത ഘട്ടം അവരുടെ രാജ്യങ്ങളിൽ തുടരുന്നതിന് ഉതകുംവിധമാണ് തിരിച്ചയക്കുക. കൊറോണ സാഹചര്യത്തിൽ ആശുപത്രിയിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed