കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ 50 പ്രവാസികളെ പിരിച്ചുവിടാൻ നിർദ്ദേശം

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ 50 പ്രവാസി ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കുവൈറ്റ് സിവിൽ സർവീസ് കമ്മീഷന്‍ ഇത് സംബന്ധിച്ച നിർദേശം മുനിസിപ്പാലിറ്റിക്ക് നൽകി.
കാരാർ അടിസ്ഥാനത്തിൽ മുൻസിപാലിറ്റിയിൽ ജോലിക്ക് കയറിവരെയാണ് ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ ജോലികളിലും ഈ വർഷം സ്വദേശിവത്കരണ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്‍റെ മുന്നോടിയായാണ് മുൻസിപാലിറ്റിയിലെ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്.
ജീവനക്കാരുടെ വിവരങ്ങൾ നൽകാൻ സിവിൽ കമ്മീഷൻ അഡ്‍മിനിസ്‍ട്രേറ്റീവ് അഫയേഴ്‍സ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എക്സിക്യൂട്ടീവ് തസ്‍തികകളിലുള്ളവരെയാണ് ഒഴിവാക്കാൻ ആണ് തീരുമാനം. അഡ്‍മിനിസ്‍ട്രേഷൻ, ടെക്നിക്കൽ, എഞ്ചിനീയറിങ് എന്നീ മേഘലകളിൽ 100 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കാനാണ് കുവൈറ്റ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.