ഒളിന്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ രണ്ട് പേർ കൊവിഡ് ബാധിച്ച് അന്തരിച്ചു

ന്യൂഡൽഹി: ഒളിന്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ രണ്ട് പേർ കൊവിഡ് ബാധിച്ച് അന്തരിച്ചു. 1980ലെ മോസ്കോ ഒളിന്പിക്സിൽ ഇന്ത്യക്ക് വേണ്ടി ഹോക്കിയിൽ സ്വർണം നേടിയ ടീമിലെ രണ്ട് അംഗങ്ങളാണ് ഒരു ദിവസം തന്നെ മരണത്തിനു കീഴടങ്ങിയത്. രവീന്ദർ പാൽ സിംഗ് (60), എകെ കൗശിഷ് (66) എന്നിവരാണ് മരിച്ചത്.
രവീന്ദർ സിംഗ് പാൽ യുപിയിലും കൗശിഷ് ഡൽഹിയിലും കൊവിഡ് ചികിത്സയിലായിരുന്നു.