കുവൈത്ത് പത്ത് മാസത്തിനിടെ നാടുകടത്തിയത് 13000 പ്രവാസികളെ


കുവൈത്ത് സിറ്റി: ഈ കഴിഞ്ഞ പത്ത് മാസത്തിനിടെ 13,000 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി റിപ്പോർട്ടുകൾ. ജനസംഖ്യയിലെ അസമത്വം പരിഹരിക്കുന്നതിന്റെയും രാജ്യത്തു നിന്ന് കുറ്റവാളികളെയും നിയമലംഘകരെയും ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് നടപടികൾ സ്വീകരിച്ചത്. പൊതുതാത്പര്യം മുൻ‍നിർത്തി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം നാടുകടത്തപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 2018ൽ 34,000 പേരെയും 2019ൽ 40,000 പേരെയും നാടുകടത്തിയിരുന്നു. എന്നാൽ ഇത്തവണ കൊവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങൾ അടച്ചിട്ടതാണ് ആളുകളുടെ എണ്ണം കുറയാൻ കാരണം. കോടതി ഉത്തരവുകളുടെ പേരിലാണ് 90 ശതമാനം പേരും നാടുകടത്തപ്പെട്ടിട്ടുള്ളത്.  

You might also like

Most Viewed