കുവൈത്തിൽ ഇന്ന് 833 പേർക്ക് കോവിഡ്; 578 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 833 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 52,840 പേർക്കാണ് വൈറസ് ബാധിച്ചത്. 536 കുവൈത്തികൾക്കും 297 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 578 പേർ ഉൾപ്പെടെ 42,686 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 382 ആയി. ബാക്കി 9772 പേരാണ് ചികിത്സയിലുള്ളത്. 150 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

