അറബ്-പ്രതിപക്ഷ സഖ്യം ഇസ്രായേലിന്റെ തകർച്ചയ്ക്ക് കാരണമാകും: പ്രധാനമന്ത്രി നെതന്യാഹു


ശാരിക

തെൽ അവീവ്: പ്രതിപക്ഷ പാർട്ടികളും അറബ് പാർട്ടികളും കൈകോർത്ത് സഖ്യസർക്കാർ രൂപവത്കരിച്ചാൽ അത് ഇസ്രായേലിന്റെ തകർച്ചയ്ക്ക് വഴിവെക്കുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. തെരഞ്ഞെടുപ്പിന് ശേഷം അടുത്ത സർക്കാർ രൂപവത്കരിക്കാൻ ആരെ ക്ഷണിക്കണമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് പ്രഖ്യാപിക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

യൂറോപ്യൻ രാജ്യങ്ങളിൽ സംഭവിക്കുന്നതുപോലെ ഇസ്‍ലാമിസ്റ്റുകളെ ആശ്രയിച്ചുള്ള ഇത്തരം സർക്കാരുകൾ ഇസ്രായേലിനെ ഉള്ളിൽനിന്ന് തകർക്കുമെന്നും അതിലും മോശമായ അവസ്ഥയിലേക്ക് നയിക്കുമെന്നും മുൻകൂട്ടി റിക്കോർഡ് ചെയ്ത പ്രസംഗത്തിൽ നെതന്യാഹു വ്യക്തമാക്കി.

അതേസമയം, നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ കക്ഷികൾ. മുൻ സൈനിക മേധാവിയും രാഷ്ട്രീയ രംഗത്തെ പുതുമുഖവുമായ ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം, അതിഓർത്തഡോക്സ് ജൂതന്മാരുമായി പോലും ഒരു രാഷ്ട്രീയ സഖ്യത്തിന് കളമൊരുക്കിയിട്ടുണ്ട്. അറബ് പാർട്ടികളായ റആം, ജോയിന്റ് ലിസ്റ്റ് എന്നിവയുടെ പിന്തുണയും ഈ സഖ്യത്തിന് ലഭിച്ചേക്കാം.

ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചിത്രം ഉടൻ വ്യക്തമാകും. സർക്കാർ രൂപവത്കരണത്തിന് ആരെ ക്ഷണിക്കണമെന്ന കാര്യത്തിൽ ഞായറാഴ്ച തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ഹെർസോഗ് അറിയിച്ചിരുന്നു. ആർക്കും കേവലഭൂരിപക്ഷമില്ലാത്ത തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ഭരണത്തിന് അന്ത്യം കുറിക്കാനുള്ള സാധ്യത ശക്തമാക്കി പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടിന് പാർലമെന്റിൽ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ സർക്കാർ രൂപവത്കരിക്കാൻ പ്രസിഡന്റ് നടത്തിയ കൂടിയാലോചനയിൽ 120 അംഗ നെസറ്റിലെ 67 അംഗങ്ങൾ ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചതായി റിപ്പോർട്ടുണ്ട്. നവംബർ അഞ്ചിന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് പ്രസിഡന്റ് പിന്തുണ സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 67 നിയമസഭാംഗങ്ങളുടെ ശിപാർശ ലഭിച്ച ഐസൻകോട്ടിന് സർക്കാർ രൂപവത്കരിക്കാനുള്ള ചുമതല നൽകുന്നതാണ് യുക്തിസഹമെന്ന് ഹെർസോഗ് സൂചിപ്പിച്ചിരുന്നു. നെതന്യാഹുവിന്റെ സഖ്യത്തിന് 46 പേരുടെ പിന്തുണ മാത്രമാണുള്ളത്.

ഒക്ടോബർ 27ലെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ കടുത്ത വലതുപക്ഷ ഭരണത്തിൽ ആഴത്തിൽ ഭിന്നിച്ചും മൂന്ന് വർഷത്തെ യുദ്ധത്താൽ തളർന്നും കഴിഞ്ഞിരുന്ന ഇസ്രായേലിൽ ഇരുപക്ഷത്തിനും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ, സഖ്യത്തിലെ ഏഴ് അംഗങ്ങളുള്ള യുനൈറ്റഡ് തോറ ജൂതായിസം പാർട്ടി നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശിപാർശ ചെയ്യാൻ വിസമ്മതിച്ചതോടെയാണ് അദ്ദേഹത്തെ പിന്തുണക്കുന്ന അംഗങ്ങളുടെ എണ്ണം 46 ആയി കുറഞ്ഞത്.

അതേസമയം, നെതന്യാഹുവിനെ എതിർക്കുന്ന പാർട്ടികൾക്കിടയിലും ഭിന്നത രൂക്ഷമാണ്. ജൂത നേതൃത്വത്തിലുള്ള നാല് പാർട്ടികൾക്ക് 48 സീറ്റുകളും അറബ് നേതൃത്വത്തിലുള്ള രണ്ട് പാർട്ടികൾക്ക് 19 സീറ്റുകളുമാണുള്ളത്. ഈ ആറ് പാർട്ടികളും ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചെങ്കിലും ജൂത നേതൃത്വത്തിലുള്ള മൂന്ന് പാർട്ടികൾ അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതായിരുന്നു ഐസൻകോട്ടിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. അതിനിടെ, നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്താൻ യിസ്രായേൽ ബെയ്റ്റെയ്നു പാർട്ടി നേതാവ് അവിഗ്ദോർ ലിബർമാൻ തയാറെടുത്തതോടെ ഐസൻകോട്ട് പ്രധാനമന്ത്രി പദത്തിലേക്ക് ഒരുപടികൂടി അടുത്ത സാഹചര്യമാണുള്ളത്.

article-image

sdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed