ഒമാനിൽ 1210 പേർക്ക് കൂടി കോവിഡ്


മസ്കത്ത്: ഒമാനിൽ 1210 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 50207 ആയി. 3987 സാമ്പിളുകളാണ് പരിശോധന നടത്തിയത്. പുതിയ രോഗികളിൽ 939 പേരും സ്വദേശികളാണ്. 271 പേർ മാത്രമാണ് പ്രവാസികൾ. 1005 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 32005 ആയി. ഒമ്പതു പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 233 ആയി ഉയർന്നു.

64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 469 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 128 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 17969 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed