അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ബഹ്‌റൈനി ഡോക്ടർമാരെ ആദരിച്ചു


പ്രദീപ് പുറവങ്കര

മുഹറഖ്: ദേശീയ ഡോക്ടേഴ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് തങ്ങളുടെ മെഡിക്കൽ ശൃംഖലയിൽ സേവനമനുഷ്ഠിക്കുന്ന അൻപതിലേറെ ബഹ്‌റൈനി ഡോക്ടർമാർക്കും വിദഗ്ധർക്കും ആദരമൊരുക്കി. രാജ്യത്തിന്റെ ആരോഗ്യ മേഖലയിൽ സ്വദേശി ഡോക്ടർമാർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെയും അവരുടെ ആത്മാർത്ഥതയെയും പ്രകീർത്തിച്ച് മുഹറഖ് അൽ ഹിലാൽ ശാഖയിലെ സെലിബ്രേഷൻ ഹാളിലായിരുന്നു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്.

അൽ ഹിലാലിന്റെ 11 ശാഖകളിൽ നിന്നുള്ള പ്രമുഖ ബഹ്‌റൈനി ഡോക്ടർമാർ പങ്കെടുത്ത ചടങ്ങിൽ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ബിസിനസ്സ് ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ബാരിയാട്രിക് സർജറി കൺസൾട്ടന്റും മെഡിക്കൽ സർവീസസ് ഗ്രൂപ്പ് ഹെഡുമായ ഡോ. ആമിർ അൽ ദെറാസി, കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് അൽ അലവി, കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. ഹുദ അൽ അൻസാരി, എമർജൻസി മെഡിസിൻ കൺസൾട്ടന്റ് ഡോ. നബീൽ മുഹമ്മദ് ബസ്തവിസി, സൽമാബാദ് ശാഖാ മെഡിക്കൽ ഡയറക്ടർ ഡോ. ബുഷ്‌റ അൽ ഷറഫ് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

article-image

ചടങ്ങിൽ ഡോക്ടർമാർക്ക് പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചു. കൂടാതെ, ക്യു.ആർ കോഡുകൾ വഴി രോഗികൾ ഡോക്ടർമാർക്കായി അയച്ച തത്സമയ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ കത്തുകൾ കൈമാറിയത് ചടങ്ങിനെ ഏറെ ശ്രദ്ധേയമാക്കി. പൊതുജനങ്ങളുടെ വിശ്വാസമാണ് സ്ഥാപനത്തിന്റെ ബലമെന്നും സ്വദേശി മെഡിക്കൽ പ്രതിഭകളെ ആദരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ വ്യക്തമാക്കി.

article-image

csfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed