കൊല്ലം പ്രവാസി അസോസിയേഷൻ കേരളപ്പിറവി ആഘോഷിച്ചു
ശാരിക
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിന്റെ 70-ാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു. സംഘടനയുടെ സെൻട്രൽ കമ്മിറ്റി യോഗത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് അംഗങ്ങൾ സന്തോഷം പങ്കുവെച്ചു.
കേരളത്തിന്റെ പൈതൃകവും ഭാഷയും സംസ്കാരവും ഓർമിപ്പിക്കുന്ന ദിനമാണ് കേരളപ്പിറവിയെന്ന് പ്രസിഡന്റ് നിസാർ കൊല്ലം ആശംസാസന്ദേശത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ഐക്യവും സാംസ്കാരിക തനിമയും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.
ഭാരവാഹികളായ ജഗത് കൃഷ്ണകുമാർ, ബിനു കുണ്ടറ, രാജ് കൃഷ്ണൻ, അനൂപ് തങ്കച്ചൻ, വി.എം. പ്രമോദ്, സിദ്ദിഖ് ഖാൻ എന്നിവരും സെൻട്രൽ കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. പ്രവാസലോകത്ത് ഇത്തരം ഒത്തുചേരലുകൾ പുതിയ തലമുറയ്ക്ക് മാതൃഭാഷയോടും സംസ്കാരത്തോടും അടുപ്പം വളർത്താൻ സഹായിക്കുമെന്ന് ചടങ്ങിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
േെേി

