റെയിൽവേ ട്രാക്ക് മുറിച്ചു കടന്നുള്ള അപകടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല


ശാരിക

കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചു കടക്കുമ്പോൾ പരിക്കേറ്റ ചങ്ങനാശേരി സ്വദേശി തോമസ് ജോണിന്റെ അപേക്ഷയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റുവെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് തോമസ് ആവശ്യപ്പെട്ടത്. എന്നാൽ തോമസിന്റെ വാദം തെറ്റാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്ലാറ്റ്‌ഫോമിലേക്ക് പോകാൻ ബ്രിഡ്ജ് ഉള്ളപ്പോൾ അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ പോകുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്ന റെയിൽവേയുടെ വാദം കോടതി അംഗീകരിച്ചു. സ്വന്തം ജാഗ്രതക്കുറവും നിയമലംഘനവും മൂലം അപകടം പറ്റുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ് കോടതിയുടെ നിർദ്ദേശം.

article-image

ewrer

You might also like

  • Lulu Exchange
  • Straight Forward

Most Viewed