മലപ്പുറത്ത് നാല് പേർക്ക് കൂടി ഷിഗെല്ല: രോഗബാധിതരുടെ എണ്ണം ഏഴായി; 114 പേർക്ക് രോഗലക്ഷണം


ശാരിക

മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഏലംകുളം പഞ്ചായത്തിലെ രണ്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കുമാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ ആകെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു.

കഴിഞ്ഞ ഒക്ടോബർ 31-ന് ഏലംകുളം പഞ്ചായത്തിൽ നടന്ന ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇതുവരെ ആകെ 114 പേർക്ക് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംശയാസ്പദമായ കേസുകളിൽ ഉൾപ്പെട്ടവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ചവരെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിവരികയാണ്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.

ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആരോഗ്യവകുപ്പ് കർശന ജാഗ്രത തുടരുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജിതമാക്കിയിട്ടുണ്ട്.

article-image

asdd

You might also like

  • Lulu Exchange
  • Straight Forward

Most Viewed