കെ.സി.ഇ.സി സൗജന്യ മെഡിക്കൽ ക്യാമ്പ് ‘കാരുണ്യ സ്പർശം’ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെയും (കെ.സി.ഇ.സി.) അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ 'കാരുണ്യ സ്പർശം' സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രമുഖ കമ്പനിയുടെ ലേബർ ക്യാമ്പിൽ നടന്ന പരിശോധനയിൽ എഴുപത്തിയഞ്ചോളം പ്രവാസി തൊഴിലാളികൾ പങ്കെടുത്തു.
രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളാണ് ക്യാമ്പിൽ സൗജന്യമായി നടത്തിയത്. കൂടാതെ ജീവിതശൈലീരോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും ഇതിന്റെ ഭാഗമായി നൽകി.
കെ.സി.ഇ.സി. പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതം പറഞ്ഞു. ക്യാമ്പിന് നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തിന് ഉപഹാരങ്ങൾ വിതരണം ചെയ്തു. റവ. ഫാ. റിജോ ചാക്കോ, റവ. സാമുവേൽ വർഗീസ്, ബീന പ്രകാശ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ട്രഷറർ ഏബ്രഹാം തോമസ് നന്ദി രേഖപ്പെടുത്തി.
േ്ിേ്ി

