പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസസ്ഥലം മാറുന്നു: ബേക്കറി ജങ്ഷനിൽ നിന്ന് ഇടപ്പഴഞ്ഞിയിലെ പുതിയ വാടകവീട്ടിലേക്ക്


ശാരിക

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്റ് ഹൗസിൽ അതിനിടെയുണ്ടായ തീപിടിത്തത്തെ തുടർന്ന് വാടകവീട്ടിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് വീണ്ടും താമസം മാറുന്നു. ബേക്കറി ജങ്ഷനിലെ നിലവിലെ താമസസ്ഥലത്ത് നിന്ന് ഇടപ്പഴഞ്ഞിയിലെ പുതിയ വാടകവീട്ടിലേക്കാണ് താമസം മാറ്റുന്നത്.

കണ്ടോൺമെന്റ് ഹൗസിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ അവിടെ അറ്റകുറ്റപ്പണികളും നവീകരണപ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. പണികൾ പൂർത്തിയാകുന്നതുവരെ ബേക്കറി ജങ്ഷനിലെ വാടകവീട്ടിൽ തുടരാനായിരുന്നു ആദ്യ തീരുമാനം.

എന്നാൽ, കണ്ടോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുമെന്ന സാഹചര്യത്തിലാണ് ഇടപ്പഴഞ്ഞിയിലെ പുതിയ വാടകവീട്ടിലേക്ക് മാറാൻ തീരുമാനിച്ചത്.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed