പെട്രോളിൽ എഥനോൾ അളവ് പരിശോധിക്കാൻ കേരളവും: നാല് ജില്ലകളിൽ സാമ്പിൾ ശേഖരണം നാളെ മുതൽ


ശാരിക

തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോ എന്ന് കണ്ടെത്താൻ കേരളത്തിലും വ്യാപക പരിശോധന ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നാളെ മുതൽ ഇന്ധന സാമ്പിളുകൾ ശേഖരിക്കും. പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളിൽ നിന്നുമാണ് സാമ്പിളുകൾ എടുക്കുക.

ജില്ലാ സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. നാല് ജില്ലകളിലായി അഞ്ച് പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം എത്തിക്കുന്ന ലോറികളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാനാണ് തീരുമാനം. ഓരോ കേന്ദ്രത്തിൽ നിന്നും ആറ് സാമ്പിളുകൾ വീതം ശേഖരിക്കും. ഇതിൽ രണ്ടെണ്ണം പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയക്കും. രണ്ടെണ്ണം സിവിൽ സപ്ലൈസ് ഗോഡൗണിലും ശേഷിക്കുന്ന രണ്ടെണ്ണം അതത് പെട്രോൾ പമ്പുകളിലും സീൽ ചെയ്ത് സൂക്ഷിക്കും.

പരിശോധനയിൽ അപാകതകൾ കണ്ടെത്തുകയോ ഫലങ്ങളിൽ സംശയമുണ്ടാകുകയോ ചെയ്താൽ വീണ്ടും പരിശോധിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് ആറ് സാമ്പിളുകൾ വീതം ശേഖരിക്കുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട ആദ്യഘട്ട പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

നേരത്തെ കർണാടകയിൽ നടത്തിയ സമാന പരിശോധനയ്ക്കെതിരെ പെട്രോളിയം കമ്പനികൾ രംഗത്തെത്തിയിരുന്നു.പരിശോധന കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല നടത്തിയതെന്നായിരുന്നു കമ്പനികളുടെ വാദം.ഈ സാഹചര്യത്തിൽ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കുമോ കേരളത്തിലെ പരിശോധനയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അതേസമയം, ഇന്ധനത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.E20 പെട്രോളിലെ എഥനോൾ അളവ് സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് കേരളത്തിലും പരിശോധനകൾക്ക് തുടക്കമിടുന്നത്.

article-image

zxczcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed