കുവൈത്തിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തു. ജഹ്റയിലായിരുന്നു സംഭവമെന്ന് കുവൈത്തി മാധ്യമമായ അൽ സിയാസ റിപ്പോർട്ട് ചെയ്തു. ഗുരുതര പരിക്കുകളോടെ ഇയാളെ ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ അധികൃതർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

