ആറാമത് ബഹ്റൈൻ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് പ്രൗഢമായ തുടക്കം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ നിന്നുള്ള പ്രമുഖ ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, അന്താരാഷ്ട്ര അതിഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ആറാമത് ബഹ്റൈൻ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (BIFF) പ്രൗഢമായ തുടക്കമായി. നവംബർ 10 വരെ നീണ്ടുനിൽക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ വാർത്താവിതരണ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി പങ്കെടുത്തു. ബഹ്റൈൻ സിനിമാ ക്ലബ്ബ് സംഘടിപ്പിക്കുന്ന മേളയിലെ ചിത്രങ്ങൾ പ്രധാനമായും ദി അവന്യൂസിലെ വോക്സ് സിനിമാസിലാണ് (VOX Cinemas) പ്രദർശിപ്പിക്കുന്നത്.
ബഹ്റൈന്റെ സാംസ്കാരിക വികസനത്തിന് ചലച്ചിത്ര മേഖല നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ഡോ. റംസാൻ അൽ നുഐമി പറഞ്ഞു. സ്വദേശി പ്രതിഭകളെ ആഗോളതലത്തിലേക്ക് ഉയർത്താനും പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ ബഹ്റൈൻ സിനിമയുടെ സാന്നിധ്യം ശക്തമാക്കാനും ഈ മേളയിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വലിയ പങ്കാളിത്തം രാജ്യത്തെ സിനിമാ മേഖലയ്ക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാ മേഖലയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. ഈജിപ്ഷ്യൻ നടി യസ്ര (Yousra) അറബ് സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങി. 1980-ൽ ബഹ്റൈൻ സിനിമാ ക്ലബ്ബ് സ്ഥാപിച്ച് രാജ്യത്ത് ചലച്ചിത്ര സംസ്കാരം വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നാദിർ അൽ മുസ്ഖത്തിക്ക് (Nader Al Musqati) 'പയോനിയറിംഗ് കോൺട്രിബ്യൂഷൻ ടു ബഹ്റൈനി ഫിലിം കൾച്ചർ' പുരസ്കാരം നൽകി ആദരിച്ചു. ബഹ്റൈനിലെ ചലച്ചിത്ര മേഖലയുടെ വളർച്ചയ്ക്കായി സിനിമാ ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. രാജ്യത്തെ സർഗ്ഗാത്മക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും വാർത്താവിതരണ മന്ത്രാലയം എന്നും മുന്നിലുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
dcdfdsdsdscx
adsadsads
dqwadsdsa
adsdsadsa

