യുവനടിയെ കുടുക്കിയ കേസിൽ വമ്പൻ ട്വിസ്റ്റ്: ഡോക്ടറുടെ ഫോണിൽ 12 പേരുടെ ദൃശ്യങ്ങൾ, പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ്
ഷീബ വിജയൻ
കൊച്ചി: കൊച്ചിയിൽ യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടർ ജോൺസൺ ജെ. വർഗീസിന്റെ ഫോണിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി. 12 സ്ത്രീകൾക്കൊപ്പമുള്ള ഇയാളുടെ സ്വകാര്യ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. കൂടുതൽ സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടോ, കേസിൽ കൂടുതൽ പരാതിക്കാരുണ്ടോ ഫോണിൽ നിന്ന് എന്തെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ടോ,എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം യുവനടിയുടെ ബന്ധു ഡോക്ടർക്കെതിരെ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ ഡോക്ടറുടെ ഫോൺ പൊലീസ് വാങ്ങിയിരുന്നു. ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. നിലവിൽ ഒളിവിലുള്ള ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. ഡോക്ടറെ മർദിച്ചവരുമായി ബന്ധപ്പെട്ട് നടിയും നടനുമടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പരാതിനൽകിയ ഡോക്ടർക്കെതിരെയാണ് ഇപ്പോൾ ബലാത്സംഗക്കേസ് നൽകിയിരിക്കുന്നത്.
്ിേ്േി്േ്േി

