എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥർ ബാറുടമകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നു: പടിയിറങ്ങും മുൻപ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് സാംബശിവ റാവു


ഷീബ വിജയൻ

തിരുവനന്തപുരം: എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി പടിയിറങ്ങുംമുൻപ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ട്. ജോയിന്റ് എക്‌സൈസ് കമ്മീഷണർ എസ് വിനോദിനും ഡെപ്യൂട്ടി കമ്മീഷണർ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെ കണ്ടെത്തലുകൾ. വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് സാംബശിവറാവു സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഇരുവരും ബാറുകളിൽ നിന്നും മാസപ്പടി വാങ്ങുന്നതും, ലൈസൻസ് പുതുക്കാൻ സഹായിച്ച് കൈക്കൂലി ഈടാക്കുന്നതും, ബെനാമി ഇടപാടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. വിജിലൻസ് അന്വേഷണത്തിനുള്ള ശുപാർശ നൽകിയതിനൊപ്പം അനധികൃത പണപ്പിരിവിന് സാധ്യതയുള്ള പദവികളിലൊന്നും ഇരുവർക്കും ചുമതല നൽകരുതെന്നുമാണ് നിർദേശം.

സെൻട്രൽ സോൺ ജോയിന്റ് എക്‌സൈസ് കമ്മിഷണർ വിനോദിനെതിരെ ഗുരുതര കോഴ ആരോപണവും തെളിവുമുണ്ട്. ബാറുകളുടെ ലൈസൻസ് പുതുക്കുന്നതിന് ഇടനിലക്കാരനാവുന്നു. അരലക്ഷം വരെയാണ് പല ബാറുടമകളിൽ നിന്നും കൈക്കൂലിയായി വാങ്ങുന്നത്. പണം കൈമാറിയവരുടെ ബാങ്ക് രേഖകൾ തെളിവാണ്. പാലക്കാട് അണക്കപ്പാറയിൽ വ്യാജ കള്ളും, സ്പിരിറ്റും പിടികൂടിയ കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥരും, ഷാപ്പ് ലൈസൻസികളും തമ്മിലുള്ള അവിശുദ്ധ ഇടപാടിൽ ഏറ്റവും കൂടുതൽ തുക കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനായി വിജിലൻസ് കണ്ടെത്തിയെങ്കിലും സ്വാധീനം ഉപയോഗിച്ച് വിനോദ് രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മന്ത്രിയുടെ മണ്ഡലം ഉൾപ്പെടുന്ന ആലപ്പുഴയിലെ എക്‌സൈസ് ഡപ്യുട്ടി കമ്മിഷണർ അജയ് കായംകുളത്തെ ബാറുകളിൽ നിന്ന് പതിവായി പണം പിരിക്കുന്നതിന് തെളിവുണ്ട്. ഓണക്കാലത്ത് മാത്രം ബാർ ലൈസൻസ് പുതുക്കാൻ ഇരുപതിനായിരം രൂപ വീതം കൈക്കൂലി വാങ്ങി. കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് ഒരു കള്ള് ഷാപ്പ് ലൈസൻസിന്റെ മറവിൽ രണ്ട് കെട്ടിടങ്ങളിൽ ഷാപ്പ് നടത്താൻ അനുമതി നൽകി. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടർന്നുണ്ടായ അന്വേഷണം അട്ടിമറിച്ചതിന്റെ രേഖയും ഫയലിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 

article-image

sxsasaadsass

You might also like

  • Lulu Exchange
  • Straight Forward

Most Viewed