കുവൈത്തിൽ ഇന്ന് 671 പേർക്ക് കൂടി കോവിഡ്; 717 പേർക്ക് രോഗമുക്തി


കുവൈത്ത് സിറ്റി: കുവൈത്തിൽ 671 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 435 കുവൈത്തികൾക്കും 236 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 46,195 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 717 പേർ ഉൾപ്പെടെ 37,030 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 354 ആയി. ഇനി 8811 പേരാണ് ചികിത്സയിലുള്ളത്. 139 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed