ഒമാനിൽ 1010 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


മസ്കത്ത്: ഒമാനിൽ 1010 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതർ 40070 ആയി. 3121 പേർക്കാണ് പരിശോധന നടത്തിയത്. പുതിയ രോഗികളിൽ 776 പേരും സ്വദേശികളാണ്. 234 പേർ മാത്രമാണ് പ്രവാസികൾ. 

1003 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 23425 ആയി. ഏഴു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 176 ആയി ഉയരുകയും ചെയ്തു. 51 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 437 ആയി. ഇതിൽ 117 പേർതീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 16469 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed