പ്രധാനമന്ത്രിയുടെ നമോ ആപ്പും നിരോധിക്കണമെന്ന് പൃഥ്വിരാജ് ചവാൻ
മുംബൈ: ചൈനീസ് ആപ്ലീക്കേഷനുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ്പും രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ രംഗത്ത്.
59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചുകൊണ്ട് മോദി സർക്കാർ 130 ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നുവെന്നത് നല്ലതാണ്. അതേസമയത്ത് തന്നെ നമോ ആപ്പും ഇന്ത്യക്കാരുടെ സ്വകര്യതയ്ക്ക് മേല്‍ കടന്നുകയറുന്നുണ്ടെന്നും ചവാന്‍ വിമർശിച്ചു. 22 ഡാറ്റ പോയിന്‍റുകൾ ഉപയോഗിച്ചുകൊണ്ട് സ്വകാര്യതാ ക്രമീകരണങ്ങൾ രഹസ്യമായി മാറ്റുന്നതിനായി യുഎസിലെ മൂന്നാം കക്ഷി കന്പനികൾക്ക് ഡാറ്റ നൽകി നമോ ആപ്പ് ഇന്ത്യക്കാരുടെ സ്വകാര്യത ലംഘിക്കുകയാണെന്നും ചവാൻ ട്വീറ്റ് ചെയ്തു.

