കുവൈത്തിൽ ഇന്ന് 514 കോവിഡ് കേസുകൾ; 834 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2159 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 514 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 834 പേർക്ക് രോഗം ഭേദമായി. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 35466 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 25882 ഉം ആയി ഉയർന്നു. പുതിയ രോഗികളി 63 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9788 ആയി.
24 മണിക്കൂറിനിടെ 4 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 289 ആയി. നിലവിൽ 9295 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 176 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 332288 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

