വികസനക്കുതിപ്പിന് കുവൈത്ത്


കുവൈത്ത് : രാജ്യത്ത് നടക്കുന്നത് 494 ബില്യൻ ഡോളറിന്റെ നിർമാണ പ്രവർത്തനങ്ങൾ. വിവിധ മേഖലകളിൽ വികസനക്കുതിപ്പിന് ഇത് കാരണമാകുമെന്ന് പ്രോ-ടെൻ‌ഡേഴ്സ് പഠനം വ്യക്തമാക്കുന്നു. .243.5 ബില്യൻ ഡോളർ പദ്ധതികളുടെ രൂപരേഖയായി. 63 ബില്യൻ ഡോളറിന്റെ പദ്ധതികൾ ആസൂത്രണ ഘട്ടത്തിലാണ്. നിർമാണ ഘട്ടത്തിലുള്ള പദ്ധതികൾ 140.9 ബില്യൻ ഡോളറിന്റേതാണ്.  നിർമാണ പദ്ധതികൾ 44% എണ്ണ മേഖലയിലും 21.9% അടിസ്ഥാന സൗകര്യ മേഖലയിലുമാണ്. നഗരകെട്ടിട മേഖലയിൽ 34.1%. 337.7 ബില്യൻ ഡോളറിന്റെ പദ്ധതികൾ ഉടൻ ആവിഷ്കരിക്കും. അവയിൽ 72.7% നഗര നിർമാണവും 12% എണ്ണ-വാതക മേഖലയിലും 15.4% അടിസ്ഥാന സൗകര്യ മേഖലയിലുമാണ്. 

പദ്ധതി നടത്തിപ്പിൽ 125 ബില്യൻ ഡോളറിന്റെ പദ്ധതികൾ ആസൂത്രണ-വികസന ഉന്നതാധികാര കൗൺസിൽ സെക്രട്ടറിയറ്റിന്റെ മേൽനോട്ടത്തിലാണ്. കുവൈത്ത് പങ്കാളിത്ത പദ്ധതി അതോറിറ്റിയുടെ കീഴിൽ 50.5 ബില്യൻ ഡോളറിന്റെ പദ്ധതികളുണ്ട്. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി 45.8 ബില്യൻ ഡോളറിന്റെയും  പൊതുമരാമത്ത് മന്ത്രാലയം 30.2 ബില്യന്റെയും കുവൈത്ത് ഓയിൽ കമ്പനി 23.7 ബില്യന്റെയും പദ്ധതികൾ നടപ്പാക്കുന്നു. നോർത്ത് ഷുഐബ പവർ സ്റ്റേഷൻ സ്വകാര്യവൽകരണ നടപടി പുരോഗമിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed