വിവാഹിതരായി പതിനഞ്ച് ദിവസം കഴിഞ്ഞ് ഭർ‍ത്താവിന്റെ പണവുമായി ഭാര്യ മുങ്ങി


ഛണ്ഡിഗഡ്: വിവാഹം കഴിഞ്ഞ്  പതിനഞ്ച് ദിവസം കഴിയവെ വരന്റെ പണവുമായി വധു നാട് വിട്ടു. ഹരിയാനയിലെ ജിന്ദിലാണ് സംഭവം. ഭാര്യ തന്നെ കബളിപ്പിച്ചെന്നും സർ‍ക്കാർ‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഭർ‍ത്താവ് സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.

36കാരനായ സുരേന്ദ്രൻ‍ വിവാഹിതനായിട്ട് 15 ദിവസമേ ആയിട്ടുള്ളു. 28 വയസ്സുകാരി ഭാര്യ സുരേന്ദ്രന്റെ പണം മുഴുവൻ തട്ടിയെടുത്ത് സ്ഥലം വിട്ടത്. 70,000 രൂപയോളം ഫീസ് നൽ‍കിയാണ് ഇടനിലക്കാരൻ‍ വഴിയായിരുന്നു സുരേന്ദ്രൻ കല്ല്യാണം ഉറപ്പിച്ചത്. 28വയസ്സുള്ള യുവതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോള്‍ പണവുമായി യുവതി നാടുവിട്ടെന്നാണ് സുരേന്ദ്രന്റെ പരാതി.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സി എം വിൻഡോയിലാണ് പരാതി നൽ‍കിയത്. തട്ടിപ്പ് വ്യാപകമായ പ്രദേശത്ത് ഏകദേശം 20യുവതികളാണ് ഇത്തരത്തിൽ‍ വിവാഹ ശേഷം വീട്ടുകാരുടെയും ഭർ‍ത്താവിന്റെയും വിശ്വാസം നേടിയെടുത്ത ശേഷം പണം കവർന്ന് മുങ്ങുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed