ഉംറ സീ­സൺ : വി­ദേ­ശ തീ­ർ­ത്ഥാ­ടകർ­ക്ക് വി­സ അനു­വദി­ക്കു­ന്നത് വെ­ള്ളി­യാ­ഴ്ച നി­ർ­ത്തും


മദീ­ന : ഈ വർ­ഷത്തെ­ ഉംറ സീ­സണിൽ വി­ദേ­ശ രാ­ജ്യങ്ങളി­ൽ­ നി­ന്നു­ള്ള ഉംറ തീ­ർ­ത്ഥാ­ടകർ­ക്ക് വി­സ അനു­വദി­ക്കു­ന്ന അവസാ­ന ദി­വസം വെ­ള്ളി­യാ­ഴ്ചയാ­ണെ­ന്ന് ഉംറ കാ­ര്യങ്ങൾ­ക്കു­ള്ള ഹജ്ജ്, ഉംറ മന്ത്രാ­ലയ അസി­സ്റ്റന്റ് അണ്ടർ സെ­ക്രട്ടറി­ എൻ­ജി­നീ­യർ അബ്ദുൽ അസീസ് ദമൻ­ഹൂ­രി­ പറഞ്ഞു­. വി­ദേ­ശങ്ങളി­ലെ­ സൗ­ദി­ എംബസി­കളി­ലും കോ­ൺ­സു­ലേ­റ്റു­കളി­ലും ഉംറ വി­സക്കു­ള്ള അപേ­ക്ഷകൾ സ്വീ­കരി­ക്കു­ന്ന അവസാ­ന ദി­വസം നാ­ളെ­യാ­ണ്. മറ്റന്നാൾ ഓഫീസ് സമയം അവസാ­നി­ക്കു­ന്നതു­ വരെ­ വി­സകൾ അനു­വദി­ക്കും. വി­ഷൻ 2030 പദ്ധതി­യിൽ ഉൾ­പ്പെ­ടു­ത്തി­ ഹജ്ജ്, ഉംറ മന്ത്രാ­ലയം നടപ്പാ­ക്കു­ന്ന പദ്ധതി­യു­ടെ­ ഭാ­ഗമാ­യി­ ഉംറ വി­സ സീ­സൺ ദീ­ർ­ഘി­പ്പി­ച്ചി­ട്ടു­ണ്ട്. മു­ഹറം ഒന്നു­ മു­തൽ ശവ്വാൽ അവസാ­നം വരെ­യാണ് ഇപ്പോൾ ഉംറ സീ­സൺ.

ശവ്വാൽ പതി­നാ­ലു­ (വ്യാ­ഴാ­ഴ്ച) വരെ­ ഉംറ വി­സ അപേ­ക്ഷകൾ സ്വീ­കരി­ക്കും. ശവ്വാൽ പതി­നഞ്ചു­ വരെ­ എംബസി­കളും കോ­ൺ­സു­ലേ­റ്റു­കളും വി­സകൾ അനു­വദി­ക്കും. ശവ്വാൽ 29 വരെ­ തീ­ർത്­ഥാ­ടകർ­ക്ക് സൗ­ദി­യി­ലേ­ക്ക് പ്രവേ­ശനം നൽ­കും. വി­ദേ­ശങ്ങളിൽ നി­ന്ന് 70 ലക്ഷത്തോ­ളം ഉംറ തീ­ർ­ത്ഥാ­ടകർ ഈ വർ­ഷം ഇതു­വരെ­ പു­ണ്യഭൂ­മി­യിൽ എത്തി­യി­ട്ടു­ണ്ട്. 110 ലേ­റെ­ രാ­ജ്യങ്ങളി­ൽ­നി­ന്നു­ള്ള തീ­ർ­ഥാ­ടകർ­ക്ക് ഹജ്ജ്, ഉംറ മന്ത്രാ­ലയം സേ­വനങ്ങൾ നൽ­കി­യി­ട്ടു­ണ്ട്. വി­ദേ­ശങ്ങളി­ൽ­ നി­ന്നു­ള്ള ഉംറ തീ­ർ­ത്ഥാ­ടകർ 3500 ലേ­റെ­ വി­ദേ­ശ ഏജൻ­സി­കളും ഓപ്പറേ­റ്റർ­മാ­രും വഴി­യാണ് പു­ണ്യഭൂ­മി­യിൽ എത്തി­യത്.

തീ­ർ­ത്ഥാ­ടകർ­ക്ക് നൽ­കു­ന്ന സേ­വനങ്ങളു­ടെ­ ഗു­ണനി­ലവാ­രം നി­രീ­ക്ഷി­ക്കു­ന്നതിന് ഹജ്ജ്, ഉംറ മന്ത്രാ­ലയത്തി­നു­ കീ­ഴി­ലെ­ ഫീ­ൽ­ഡ് സംഘങ്ങളും സർ­വ്വീസ് സെ­ന്ററു­കളും ഇരു­പത്തി­നാ­ലു­ മണി­ക്കൂ­റും പ്രവർ­ത്തി­ക്കു­ന്നു­. ഈ വർ­ഷം നി­രവധി­ ഉംറ സർ­വ്വീസ് കന്പനി­കൾ­ക്ക് മന്ത്രാ­ലയം പു­തു­താ­യി­ ലൈ­സൻ­സ് നൽ­കി­യി­ട്ടു­ണ്ട്. നി­ലവിൽ 400 ഓളം കന്പനി­കൾ ഉംറ സർ­വ്വീസ് മേ­ഖലയിൽ പ്രവർ­ത്തി­ക്കു­ന്നു­ണ്ട്. 

ഉംറ വി­സ കാ­ലാ­വധി­ അവസാ­നി­ക്കു­ന്നതി­നു­ മു­ന്പാ­യി­ തീ­ർ­ത്ഥാ­ടകരെ­ സ്വദേ­ശങ്ങളി­ലേ­ക്ക് തി­രി­ച്ചയക്കു­ന്നതിന് സർ­വ്വീസ് കന്പനി­കൾ പ്രത്യേ­കം ശ്രദ്ധി­ക്കു­ന്നു­ണ്ടെ­ന്നും എൻ­ജി­നീ­യർ അബ്ദുൽ അസീസ് ദമൻ­ഹൂ­രി­ പറഞ്ഞു­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed