ഫർവാനിയയിൽ സ്വദേശി മേഖലകളിൽ വിദേശി ബാചിലർമാരെ തടയാൻ നടപടി
കുവൈത്ത് സിറ്റി : ഫർവാനിയ ഗവർണറേറ്റിൽ സ്വദേശി പാർപ്പിടമേഖലകളിൽ വിദേശി ബാചിലർമാർ താമസിക്കുന്നതു തടയാൻ നടപടി കർശനമാക്കുന്നു. വിഷയം ചർച്ച ചെയ്യാൻ ഫർവാനിയ ഗവർണർ ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് അൽ സബാഹ് ചൊവ്വാഴ്ച സുരക്ഷാവിഭാഗത്തിലെയും മുനിസിപ്പാ ലിറ്റിയിലെയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
സ്വദേശി പാർപ്പിട കേന്ദ്രങ്ങളിൽ നിന്നു വിദേശി ബാചിലർ മാരെ ഒഴിവാക്കണമെന്ന് ഏതാനും വർഷം മുന്പ് തീരുമാനി ച്ചതാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഇക്കാര്യം കർശനമായി ഉറപ്പാക്കുന്നുമുണ്ട്. എങ്കിലും ചില മേഖലകളിൽബാചിലർമാർ താമസം തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫർവാനിയ ഗവർണറേറ്റിൽ അധികൃതർ യോഗം ചേരുന്നത്.

