കുവൈത്ത് ആശുപത്രികളിൽ കിടക്കകളുടെ എണ്ണം 16000 ആക്കും
കുവൈത്ത് സിറ്റി : രാജ്യത്തെ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം 16000 ആയി വർദ്ധിപ്പിക്കും. അതുൾപ്പെടെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന് വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ ഹമൂദ് അൽ ഹമദ് അൽ സബാഹ് അറിയിച്ചു.
വികസന പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രി പദ്ധതികൾ വിശദീകരിച്ചത്. രാജ്യാന്തര പ്രശസ്തമായ മെഡിക്കൽ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡോക്ടർമാരുടെ പരിശീലന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും ഡോ.ബാസിൽ അൽ സബാഹ് പറഞ്ഞു.
ആരോഗ്യ സേവനത്തിന് സർക്കാർ പ്രവർത്തനങ്ങളിൽ മുന്തിയ പരിഗണനയാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹപറഞ്ഞു. ആരോഗ്യമേഖലയുടെ പ്രവർത്തനംകൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിന് വകുപ്പ് മന്ത്രി നടത്തുന്നശ്രമം ശ്ലാഘനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹും യോഗത്തിൽ പങ്കെടുത്തു.

