തെ­ക്കൻ ഇറാ­ഖിൽ കു­വൈ­ത്ത് പ്രകൃ­തി­വാ­തക ഉൽ­പ്പാ­ദനം ആരംഭി­ച്ചു­


കുവൈത്ത് സിറ്റി : തെക്കൻ ഇറാഖിലെ സിബയിൽ നിന്ന് കുവൈത്ത് പി‌‌‌‌.എൽ‌.സി പ്രകൃതിവാതക ഉൽപ്പാദനം തുടങ്ങി. പ്രതിദിനം 25 ദശലക്ഷം ക്യുബിക് ഫീറ്റ് പ്രകൃതിവാതകമാണ് ഉൽപാദിപ്പിക്കുന്നത്.  

വർഷാവസാന മാകുന്പോഴേക്കും ഉൽപ്പാദനം 100 ദശലക്ഷം ക്യുബിക് ഫീറ്റ് ആയി വർദ്ധിക്കുമെന്ന് കുവൈത്ത് - ഇറാഖ് സം‌യുക്ത സം‌രംഭത്തിന്റെ ഡയറക്ടർ ജനറൽ കരീം അബ്‌ദ് ഉദ അറിയിച്ചു. 

ബസ്ര നഗരത്തിലെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണു സിബ. തെക്കൻ ഇറാഖിലെ മറ്റു മേഖലകളിലും നിലവിൽ ക്രൂഡിനൊപ്പം പ്രകൃതിവാതകം ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, ഉൽപാദിപ്പിക്കുന്ന പ്രകൃതിവാതകം സാങ്കേതിക വൈഭവത്തിന്റെ അഭാവം കാരണം ശേഖരിച്ചു വയ്ക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

You might also like

  • Straight Forward

Most Viewed