അബു­ദാ­ബി­ പു­സ്തകോ­ത്സവത്തിന് തു­ടക്കമാ­യി­


അബുദാബി : അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 28ാംമത് എഡിഷന് തുടക്കമായി. അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററാണ് പുസ്തകോത്സവത്തിന് വേദിയാവുന്നത്. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം യു.എ.ഇ വിദേശകാര്യ അന്തരാഷ്ട്ര സഹകരണവകുപ്പ് മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ നിർവ്‍വഹിച്ചു. 

മേളയിലെ ഇന്ത്യൻ പവിലിയൻ യു.എ.ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംങ് സൂരിയും ഉദ്ഘാടനം ചെയ്തു. മെയ് ഒന്നുവരെ നടക്കുന്ന പുസ്തകോത്സവം രാവിലെ ഒന്‍പതു മുതൽ രാത്രി പത്തുവരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. വിവിധ ദിവസങ്ങളിലായി അറുന്നൂറോളം എഴുത്തുകാർ മേളയിൽ‍ പങ്കെടുക്കും. പ്രസിദ്ധീകരണ വ്യവസായത്തെ ഉൾക്കൊള്ളുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട 830 സെമിനാറുകളും വർക്ക് ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed