ഫെയ്ത് ഫോർമേഷൻ വാർഷികം സംഘടിപ്പിച്ചു

ഖൈത്താൻ : കുവൈറ്റ് സീറോ മലങ്കര ഫെയ്ത് ഫോർമേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സ്പാർക് -2018, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ഖൈത്താൻ കാർമേൽ സ്കൂളിൽ ഫാ: ബിനോയ് കൊച്ചുകരീകത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, അപ്പസ്റ്റോലിക് വികാരി നോർത്തേൺ അറേബ്യയുടെ കാറ്റക്കിസം ഡയറക്ടർ റെവ. ഫാ : ഫ്രാങ്കോ പെരേര ഉത്‌ഘാടനം ചെയ്തു. യോഗത്തിൽ, കെ.എം.ആർ.എം. പ്രസിഡന്റ് രാജൻ മാത്യു, ജനറൽ സെക്രട്ടറി സണ്ണി തോമസ്, ഫെയ്ത് ഫോർമേഷൻ ഹെഡ് മാസ്റ്റർ കോശി വര്ഗീസ്, അസിസ്റ്റന്റ് ഹെഡ് മിസ്ട്രെസ്സ് ലിറ്റി മേരി, മുൻ ഹെഡ്മിസ്ട്രസ് കാതറിൻ ബിനു, ഫെയ്ത് ഫോർമേഷൻ കുട്ടികളെ പ്രതിനിധീകരിച്ച് ഡാനി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
അദ്ധ്യക്ഷ പ്രസംഗത്തിൽ ഇന്നത്തെ തലമുറക്കു വേണ്ട നന്മകളെ പറ്റിയും, മറ്റുള്ളവർക്ക് എങ്ങനെ നല്ല മാതൃക ആകാം എന്നതിനെപ്പറ്റിയും ഫാ: ബിനോയ് കൊച്ചുകരീക്കത്തിൽ സംസാരിച്ചു. ഈ അവസരത്തിൽ ഫെയ്ത് ഫോർമേഷന്റെ വെബ്സൈറ്റും, പുതിയ ലോഗോയും പ്രകാശനം ചെയ്തു.
സ്പാർക് -2018 ൽ, മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ കലാപരിപാടികൾ അരങ്ങേറി. പല കുട്ടികളും ആദ്യമായി സ്റ്റേജിൽ കയറുന്നവരാണെങ്കിലും, പേടി കൂടാതെ അവരവരുടെ ഭാഗം നന്നായി ചെയ്തു. വണ്ടിക്കാളകൾ കഥ പറയുന്നു, പിന്നെ അല്പം ഫിലോസഫിയും ഏറെ ശ്രദ്ധ ആകർഷിച്ചു. 280 ലേറെ കുട്ടികൾ സ്റ്റേജിൽ പങ്കെടുത്ത ഈ പരുപാടിയിൽ ആയിരത്തിലേറെപ്പേർ പങ്കെടുത്തു. പാപ്പാ മംഗളത്തോടു കൂടി ഈ വർഷത്തെ സ്പാര്ക് 2018 അവസാനിച്ചു.