കല കുവൈറ്റ് "മൈക്രോ ഫിലിം ഫെസ്റ്റിവൽ" ഏപ്രിൽ 27ന്

കുവൈറ്റ് സിറ്റി : 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈറ്റിലെ ഇന്ത്യക്കാർക്കായി സംഘടിപ്പിക്കുന്ന"സ്മാർട് ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ" ഏപ്രിൽ 27ന് വൈകീട്ട് 3 മണിക്ക് ഖൈത്താൻ കാർമൽ സ്‌കൂളിൽ വെച്ച് നടക്കും. കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമാ നിരൂപകനും, കേരള ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന വി.കെ.ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. 3 മിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ 50ൽ കൂടുതൽ ഫിലിമുകളാണ് മൈക്രോ ഫിലിം ഫെസ്റ്റിവലിൽ മത്സരത്തിൽ പങ്കെടുക്കുന്നത്.
മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, സംവിധായകൻ, തിരക്കഥ, മികച്ച നടൻ, മികച്ച നടി, ബാലതാരം, ഛായാഗ്രഹണം, എഡിറ്റർ എന്നിവയ്ക്കാണ് അവാർഡ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 60737565, 66013891, 97341639, 60414869 എന്നീ നമ്പറുകളിൽ
ബന്ധപ്പെടുക.