യു എഫ് എം എഫ് ബി ഫ്രണ്ട്‌സ് മധു നിനക്കായൊരു വിഷു സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ യു എഫ് എം എഫ് ബി ഫ്രണ്ട്‌സ് '' മധു നിനക്കായൊരു വിഷു" എന്ന പേരിൽ ആറാമത് വാർഷികവും വിഷു ആഘോഷവും സംഘടിപ്പിച്ചു. കേരളത്തിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആക്രമണത്തിൽ മരണമടഞ്ഞതും സോഷ്യൽ മീഡിയ മറന്നു തുടങ്ങിയതുമായ മധു എന്ന യുവാവിനെ ഓർക്കുന്നതിനൊപ്പം തന്നെ ഇന്ത്യയിൽ ബലാൽസംഗത്തിനിരയായ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ കൊലപാതകങ്ങൾക്കെതിരെയുള്ള പ്രതിക്ഷേധം കൂടിയായിരുന്നു മധു നിനക്കായൊരു വിഷു.
അംഗങ്ങൾ വിശിഷ്ടാതിഥികൾക്കൊപ്പം മെഴുകുതിരി വെളിച്ചം കൊളുത്തി സാമൂഹിക അനീതികൾക്കെതിരെ പ്രതിക്ഷേധിക്കണമെന്ന പ്രതിഞ്‌ജ കൂടി നടപ്പിലാക്കി. ശ്രീ ജോസ് ജേക്കബ് അദ്ധ്യക്ഷനായ ചടങ്ങിൽ കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ലോക കേരള സഭാ മെംബറുമായ ശ്രീ വർഗീസ് പുതുക്കുളങ്ങര ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
ശ്രീ ചെസിൽ രാമപുരം, ശ്രീ സാം പൈനമൂട്, ശ്രീ മനോജ് മാവേലിക്കര, ശ്രീമതി ലിസി കുരിയാക്കോസ്,ശ്രീ റ്റോം ജേക്കബ്, ശ്രീ സുനിൽ എസ് എസ് എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി ദീപാ സൂസൻ മാത്യു സ്വാഗതവും ശ്രീ കണ്ണൻ നായർ നന്ദിയും അറിയിച്ചു.മെംബർമാർ അവതരിപ്പിച്ച കലാപരിപാടികളും പ്രമുഖ എഴുത്തുകാരനായ ശ്രീ ഡാർവ്വിൻ പിറവം അവതരിപ്പിച്ച കവിതയും പരിപാടിയുടെ പ്രത്യേകതകളായിരുന്നു.അനൂപ് ബേബി ജോൺ, സുഭാഷ് മാറഞ്ചേരി, ടോം തോമസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
