കു­വൈ­ത്തിൽ നി­ന്ന് വി­ദേ­ശി­ കു­ടുംബങ്ങൾ ഒഴി­ഞ്ഞു­ പോ­കു­ന്നതാ­യി­ റി­പ്പോ­ർ­ട്ട്


കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് വിദേശി കുടുംബങ്ങൾ ഒഴിഞ്ഞു പോകുന്നതായി റിയൽ എേസ്റ്ററ്റ് അസോസിയേഷൻ നടത്തിയ സർവ്വേയിൽ വ്യക്തമായി. രാജ്യത്തെ ഫ്ലാറ്റുകൾ അടിസ്ഥാനപ്പെടുത്തി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. കുവൈത്തിലുള്ള 3.71 ലക്ഷം ഫ്ലാറ്റുകളിൽ 52,000 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. 13,353 കെട്ടിടങ്ങളിലായാണ് ഇത്രയും ഫ്ലാറ്റുകളുള്ളതെന്ന് അസോസിയേഷൻ വ്യക്തമാക്കി. ജൂൺ അവസാനം സ്കൂൾ അവധി ആരംഭിക്കുന്നതോടെ കൂടുതൽ ഫ്ലാറ്റുകൾ ഒഴിയാനുള്ള സാധ്യതയുമുണ്ട്. 

കെട്ടിടം ഒഴിയുന്നത് സംബന്ധിച്ച് ഒട്ടേറെപ്പേർ കെട്ടിടം ഉടമകളെ അറിയിച്ചിട്ടുമുണ്ട്. ചികിത്സാ ഫീസ്, വൈദ്യുതി നിരക്ക് എന്നിവയുടെയും മറ്റു സേവനങ്ങളുടെയും നിരക്കു വർദ്ധന കുടുംബ ബജറ്റ് അവതാളത്തിലാക്കിയതാണ് വിദേശികൾ കുടുംബാംഗങ്ങളെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള കാരണം. ചെലവ് വർദ്ധിക്കുന്നതിന് അനുസൃതമായി ശന്പള വർദ്ധന ലഭിക്കുന്നുമില്ല.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലാറ്റ് വാടക കുറഞ്ഞതായി അയാൻ റിയൽ എേസ്റ്ററ്റ് കന്പനി എക്സിക്യൂട്ടീവ് ചെയർമാൻ ഇബ്രാഹിം അൽ അവാദി പറഞ്ഞു. സാൽമിയ രണ്ട് മുറികളുള്ള ഫ്ലാറ്റിന്റെ വാടക 300 ദിനാറായി കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി പണിത ഫ്ലാറ്റുകളിൽ പലതിലും സൗകര്യങ്ങൾ കുറവായതും ഫ്ലാറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണമാണെന്ന് പറയപ്പെടുന്നു. സൗകര്യം കുറവാണെങ്കിലും വാടക കുറയ്ക്കില്ലെന്ന നിലപാടാണ് ചില കെട്ടിട ഉടമകളുടേത്.

അതേസമയം വിദേശികൾക്ക് കടുത്ത സാന്പത്തിക ബാധ്യതയാകുന്ന ഒട്ടേറെ ബില്ലുകളാണ് കുവൈത്ത് പാർലിമെന്റ് പരിഗണിക്കുന്നത്. വിദേശികളുടെ താമസരേഖ ഫീസ് 50 മുതൽ 100% വരെ കൂട്ടാനുള്ള തീരുമാനം പാർലിമെന്റിൽ ചർച്ച ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം താമസ കുടിയേറ്റ വിഭാഗം മേധാവി മേജർ ജനറൽ തലാൽ അൽമറാഫി അറിയിച്ചു. ഈ ബിൽ ഫത്വാ നിയമ വിഭാഗത്തിന് സമർപ്പിച്ചിട്ടുണ്ട്.

വിവിധ സർവ്വീസുകൾക്ക് 50 മുതൽ 100% വരെ വർദ്ധനവാണ് വിദേശികളെ കാത്തിരിക്കുന്നത്. താമസരേഖ ഫീസിനു പുറമെ കുടുംബ സന്ദർശന വിസ, വിസ കാലാവധി നീട്ടൽ, വാണിജ്യ സന്ദർശന വിസതുടങ്ങിയവയ്ക്കും നിരക്ക് വർദ്ധന ബാധകമാകുമെന്ന് മേജർ ജനറൽ മാറാഫി വ്യക്തമാക്കുന്നു.

അനധികൃത കുടിയേറ്റക്കാർക്കുള്ള പൊതുമാപ്പ് കാലാവധി ഏപ്രിൽ 22ന് അവസാനിക്കും. 45,000 വിദേശികൾ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി. ഇവർക്ക് പുതിയ വിസയിൽ രാജ്യത്ത് വീണ്ടും പ്രവേശനം അനുവദിക്കും. വിസ ആർട്ടിക്കിൾ 18, 20 എന്നീ നന്പർ വിസയിലുള്ളവർക്ക് ഒളിച്ചോടിയതായി പരാതിയുണ്ടെങ്കിലും താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാവുന്നതാണ്.

ശേഷിക്കുന്ന ഒരു ലക്ഷത്തിലേറെ അനധികൃത കുടിയേറ്റക്കാർക്കായുള്ള പരിശോധന കർശനമാക്കും. പിടിയിലാകുന്നവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തുന്നം. ഇവർക്ക് പിന്നീട് രാജ്യത്ത് പ്രവേശനം അനുവദിക്കുന്നതല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed