ഓണാട്ടുകര ഫെസ്റ്റ്; ഒരുക്കങ്ങൾ പൂർത്തിയായി
മനാമ: ഓണാട്ടുകര പ്രദേശത്തിലെ കാർഷിക സംസ്ക്കാരത്തിന്റെ ഓർമ്മപ്പെടുത്തലുമായി ബഹ്‌റൈനിലെ ഓണാട്ടുകര നിവാസികൾ നടത്തുന്ന ഓണാട്ടുകര ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 6ന് (വെള്ളിയാഴ്ച) (1193 മീനം 23) കേരളീയ സമാജത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. തുടർന്ന് നടത്തുന്ന കുത്തിയോട്ടത്തിന്റെ ഭാഗമായ പാട്ടും ചുവടും, പരന്പരാഗത രീതിയിൽ തയ്യാർ ചെയ്യുന്ന കഞ്ഞി സദ്യയും ആഘോഷത്തിന്റെ ഭാഗമായി നടത്തും. പാചക വിദഗ്ദ്ധനായ ജയൻ ശ്രീഭദ്രയുടെ നേതൃത്വത്തിൽ തനത് വിഭവങ്ങളോടുകൂടി തയ്യാറാക്കുന്ന കഞ്ഞി സദ്യ രാവിലെ10ന് ആരംഭിക്കും. വൈകിട്ട് 6 മണി മുതൽ പ്രശസ്ത കുത്തിയോട്ട ആചാര്യൻ വെന്നിയിൽ നാരായണപിള്ള (മറ്റം, തട്ടാരന്പലം), കുത്തിയോട്ട പരിശീലകൻ മധുചന്ദ്രൻ പേള തുടങ്ങിയവരുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ നൂറോളം കുത്തിയോട്ട കലാകാരന്മാർ അവതരിപ്പിക്കുന്ന കുത്തിയോട്ട ചുവടും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. രക്ഷാധികാരി രഘു നാഥൻ നായർ, അനിൽ കുമാർ മുതുകുളം, പി.കെ രാജു, ശങ്കർ ജി. പിള്ള എന്നിവർ സന്നിഹിതരായിരുന്നു. ഈ പരിപാടി വൻവിജയമാക്കുവാൻ ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്, ശങ്കർ ജി പിള്ള (39202624), സന്തോഷ് ബാബു (39163509, 38411827), അനിൽകുമാർ മുതുകുളം (39462527), ശശികുമാർ (39080330) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

