കെഫാക് അന്തർജില്ലാ ഫുട്ബോൾ : കോഴിക്കോടും , തൃശൂരും ജേതാക്കൾ


കുവൈത്ത് സിറ്റി : കെഫാക് അന്തർജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റിൽ മാസ്റ്റേഴ്സ് ലീഗിൽ ട്രാസ്‌ക് തൃശൂരും സോക്കർ ലീഗ് വിഭാഗത്തിൽ കെ.ഡി.എഫ്.എ കോഴിക്കോടും ജേതാക്കളായി . ഇന്നലെ വൈകിട്ട് തിങ്ങിനിറഞ്ഞ മിശ്രിഫിലെ യൂത്ത് പബ്ലിക് അതോറിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫൈനലുകളിൽ ട്രാസ്‌ക് ത്രിശൂർ എംഫാഖ് മലപ്പുറത്തെയും കെ.ഡി.എഫ്.എ കോഴിക്കോട് എം ഫാക് മലപ്പുറത്തെയും പരാജയപ്പെടുത്തി .

മാസ്റ്റേഴ്സ് ലീഗിൽ മായിസ് എറണാകുളത്തെ പരാജയപ്പെടുത്തി കെ.ഡി.എഫ്.എ കോഴിക്കോട് മൂന്നാം സ്ഥാനം നേടിയപ്പോൾ സോക്കർ ലീഗിൽ ട്രാസ്‌ക് തൃശൂരിനെ ട്രൈബേക്കറിൽ പരാജയപ്പെടുത്തി തിരുവനന്തപുരം മൂനാം സ്ഥാനം നേടി . സ്വയന ഫൈനലിന് വിശേഷിപ്പിച്ച സോക്കർ ലീഗിൽ നാലിനെതിരേ മൂന്നു ഗോൾക്കു ട്രെബേക്കറിലൂടെ മലപ്പുറത്തിന്റെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് കിരീടം നിലവിലെ ചാമ്പ്യന്മാരായ മലപ്പുറത്തിനെതിരെ തൃശൂരിന്റെ വിജയം .

മാസ്റ്റേഴ്സ് ലീഗിലെ മികച്ച ഗോൾ കീപ്പർ - ഷാജഹാൻ (ത്രിശൂർ) മികച്ച പ്ലയെർ : ഉമ്മർ (എംഫാഖ് മലപ്പുറം ) ഡിഫൻഡർ : സാംസൺ (മായിസ് എറണാകുളം ) ടോപ് സ്‌കോറർ : നിയാസ് (കെ.ഡി.എഫ്.എ കോഴിക്കോട് ) ഓൾഡിസ്റ്റ് പ്ലയെർ : ഓ.കെ.റസാഖ് (കണ്ണൂർ) എന്നിവരെയും സോക്കർ ലീഗിൽ ഗോൾ കീപ്പർ : അൽഫാസ് അസർ (തിരുവനന്തപുരം) ഡിഫൻഡർ : ഡാനിഷ് (എംഫാഖ് മലപ്പുറം ) മികച്ച പ്ലയെർ അനസ് കക്കട്ട് (കെ.ഡി.എഫ്.എ കോഴിക്കോട് )

ടോപ്സ്കോറർസ് : അഫ്താബ് (എംഫാഖ് മലപ്പുറം ) റിതേഷ് (ട്രാസ്‌ക് ത്രിശൂർ ) പ്രോമിസിംഗ് പ്ലയെർ : ധിനിൽ (മായിസ് എറണാകുളം ) എന്നിവരെയും തിരഞ്ഞെടുത്തു .വിജയികൾക്കുള്ള ട്രോഫികൾ ഗുലാം മുസ്തഫ , ഓ.കെ.റസാഖ് , ശറഫുദ്ധീൻ കണ്ണിയത്ത് , മനോജ് കുര്യൻ , സത്യൻ വണ്ടൂര , ബിജു കടവിൽ , ഹിക്മത് തോട്ടുങ്കൽ , ആഷിക് കാദിരി , മൻസൂർ കുന്നത്തേരി , ഷബീർ കളത്തിങ്കൽ , നൗഫൽ ആയിരം വീട് , സഫറുള്ള , പ്രദീപ് കുമാർ മറ്റു കെഫാക് ഭാരവാഹികളും ചേർന്ന് നിർവഹിച്ചു.

You might also like

Most Viewed