ഇറാഖ് സഹായ ഉച്ചകോടി : ഇന്ത്യയുൾ‍പ്പെടെ 70 രാഷ്ട്രങ്ങൾ‍ സംബന്ധിക്കും


കുവൈത്ത് സിറ്റി : കുവൈത്തിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ഇറാഖ് സഹായ ഉച്ചകോടിയിൽ ഇന്ത്യയുൾപ്പെടെ 70 രാഷ്ട്രങ്ങളും 2000ത്തോളം കന്പനി പ്രതിനിധികളും സംബന്ധിക്കും. ഇന്ത്യയിൽ നിന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. ഐക്യരാഷ്ട്ര സഭ, ലോകബാങ്ക്, കുവൈത്ത് നാണയനിധി തുടങ്ങിയ അന്തർദേശീയ സംഘടന പ്രതിനിധികളടക്കം ഇറാഖിനെ സഹായിക്കാൻ മുന്നോട്ടുവന്ന 70 ഐ.എസ് വിരുദ്ധ സഖ്യരാഷ്ട്രങ്ങളുടെ ഉച്ചകോടിക്കാണ് കുവൈത്ത് ആതിഥ്യം വഹിക്കുക. 

രാഷ്ട്ര പ്രതിനിധികൾക്ക് പുറമെ സ്വകാര്യ കന്പനികളെയും വ്യാപാര പ്രമുഖരെയും സന്നദ്ധ സംഘടനകളെയും സഹകരിപ്പിച്ച് ഇറാഖിെൻറ പുനരുദ്ധാരണത്തിന് പരമാവധി തുക സമാഹരിക്കാനാണ് കുവൈത്ത് പരിശ്രമിക്കുന്നത്. ഒന്നാം ദിവസമായ തിങ്കളാഴ്ച സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുടെയും രണ്ടാം ദിവസം കന്പനി, ബിസിനസ് പ്രതിനിധികളും സംസാരിക്കും. സഹായിക്കാൻ മുന്നോട്ടുവന്ന രാജ്യങ്ങളുടെ പ്രതിനിധികൾ തങ്ങളുടെ വിഹിതം മൂന്നാം ദിവസം പ്രഖ്യാപിക്കും.  ഉച്ചകോടിക്കുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ഏകദേശം പൂർത്തീകരിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന സമ്മേളനത്തിന് പഴുതടച്ച സുരക്ഷയാണ് രാജ്യം ഒരുക്കിയിട്ടുള്ളത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed