എക്‌സിറ്റ് റീ എൻട്രി വിസ : റദ്ദാക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ച് സൗദി
റിയാദ് : സൗദിയിൽ എക്‌സിറ്റ് റീ എൻട്രി വിസ റദ്ദാക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ചു. ഇനി രാജ്യം വിട്ട് തിരിച്ചെത്താത്തവരുടെ വിസ റദ്ദാക്കാൻ സ്‌പോൺസർ നേരിട്ട് പാസ്‌പോർട്ട് ഓഫീസിനെ സമീപിക്കേണ്ടതില്ല.
കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാൽ വിസ സോഫ്റ്റ്‌വെയർ മുഖേന റദ്ദാകുമെന്ന് പാസ്‌പോർട്ട് വിഭാഗം വ്യക്തമാക്കി. വിദേശ തൊഴിലാളികൾക്കും ഫാമിലി വിസ ഉള്ളവർക്കും ഇത് ബാധകമാണ്. എന്നാൽ റീഎൻട്രി വിസയിൽ പോയി തിരിച്ച് വരാത്തവർക്ക് നിശ്ചിത കാലത്തേക്ക് സൗദിയിലേക്ക് വരുന്നതിനുള്ള വിലക്ക് തുടരുമെന്നാണ് അറിയുന്നത്.

