തൊ­ഴി­ലി­നാ­യി­ കു­വൈ­ത്തി­ലേ­ക്ക് പോ­കു­ന്നത് ഫി­ലി­പ്പീ­ൻ­സ് നി­രോ­ധി­ക്കു­ന്നു


കുവൈത്ത് സിറ്റി : പൗരന്മാരെ തൊഴിലിനായി കുവൈത്തിലേക്ക് അയക്കുന്നത് ഫിലിപ്പീൻസ് പൂർണമായി നിരോധിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് തൊഴിൽവകുപ്പ് സെക്രട്ടറി സിൽ‌വസ്റ്റർ ബെല്ലോയുടെ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് തൊഴിൽവകുപ്പ് വക്താവ് റൗൾ ഫ്രാൻസ്യ മനിലയിൽ അറിയിച്ചു. കഴിഞ്ഞകാലങ്ങളിൽ കുവൈത്തിൽ ഏതാനും ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളികൾ കൊല്ലപ്പെട്ടതായി ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രസിഡണ്ട് റോഡ്രിഗോ ഡ്യുട്ടെർട്ടിന്റെ തീരുമാനപ്രകാരം ഏതാനും ദിവസമായി കുവൈത്തിൽ തൊഴിൽ തേടി പോകുന്നവർക്ക് ഓവർസീസ് എം‌പ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് നൽകുന്നത് ഫിലിപ്പീൻസ് നിർത്തിവച്ചിരിക്കുകയാണ്. നടപടി കടുപ്പിച്ച് മൊത്തം നിരോധനമാകും നാളെ പുറത്തിറങ്ങുന്ന ഉത്തരവിലുണ്ടാവുക എന്നാണു സൂചന. 

തൊഴിലിനായി ആളെ അയക്കുന്നതു മരവിപ്പിച്ച് പ്രസിഡണ്ടിന്റെ തീരുമാനം വന്നശേഷവും ഫിലിപ്പീൻസ് യുവതിയുടെ മൃതദേഹം അടച്ചിട്ട ഫ്ളാറ്റിനകത്ത് ഫ്രീസറിൽ സൂക്ഷിച്ചനിലയിൽ കാണപ്പെട്ടു. കുവൈത്തിനെതിരെ രൂക്ഷവിമർശനമാണു കഴിഞ്ഞ ദിവസം ഫിലിപ്പീൻസ് പ്രസിഡണ്ട് നടത്തിയത്. ദുരിതത്തിലായ ഏകദേശം രണ്ടായിരത്തോളം വരുന്ന ഫിലിപ്പീൻസുകാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു. അവരെ സ്വദേശത്ത് എത്തിക്കാൻ രാജ്യത്തെ രണ്ടു പ്രധാന വിമാനക്കന്പനികൾ സന്നദ്ധത അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed