പൊതുമാപ്പ് : ഉള്‍പ്രദേശങ്ങളിൽ ആശ്വാസമേകി ഇന്ത്യന്‍ സോഷ്യല്‍ ഫോറം


കുവൈത്ത് സിറ്റി : പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ പരമാവധി ഇന്ത്യക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ISF) നടത്തിവരുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങൾ കുവൈത്തിന്റെ ഉള്‍പ്രദേശങ്ങളായ കബ്ദ്, വഫ്ര എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. കുവൈത്ത് ഗവൺമെന്റ് ഒരുക്കിയ ഈ സൗകര്യം പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവരിലേക്കെത്തിക്കാന്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ഐ.എസ്.എഫ് വിതരണം ചെയ്ത നോട്ടീസ് സഹായകമായി.

അവധി ദിവസമായ വെള്ളിയാഴ്ച പള്ളികള്‍ക്ക് സമീപത്തും മറ്റുമായി ക്യാമ്പ് ചെയ്ത ഐ.എസ്.എഫ് സന്നദ്ധ പ്രവര്‍ത്തകർ വാലിഡ് പാസ്പോർട്ടില്ലാത്തവർക്ക് വേണ്ടി ഇന്ത്യന്‍ എംബസി ന ല്‍കുന്ന ഔട്ട് പാസിനുള്ള അപേക്ഷ ഫോറങ്ങള്‍ സ്വീകരിച്ചു. പൊതുമാപ്പുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. വഫ്രയില്‍ ഐ.എസ്.എഫ് തമിഴ്നാട് ചാപ്റ്റര്‍ പ്രസിഡന്റ് ഷക്കീല്‍ അഹമ്മദ് വൈസ് പ്രസിഡന്റ് സിക്കന്തറും നേതൃത്വം നല്‍കിയപ്പോൾ കബദില്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് ,സ്റ്റേറ്റ് കമ്മറ്റി അംഗങ്ങളായ അസ്ലം വടകര, സക്കറിയ ഇരിട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed