കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണം : കല കുവൈറ്റ് അപലപിച്ചു

കുവൈറ്റ് സിറ്റി : കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ സംഘപരിവാർ ആക്രമണത്തെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അപലപിച്ചു. വര്‍ഗ്ഗീയതയ്ക്കും അന്ധ വിശ്വാസങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.
ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ സർക്കാരിന്റെ ഭാഗത്തു നിന്നും വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികൾ ഉണ്ടാകണം. സംഘപരിവാറിന്റെ ഈ അജണ്ട കേരളത്തിൽ നടപ്പിലാകില്ലെന്നും, കേരള സമൂഹം ഒറ്റക്കെട്ടായി ഇത്തരം ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും, പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും കൂട്ടിച്ചേർത്തു.