വി­ദേ­ശ നി­ർമ്­മി­ത വടി­വാ­ളു­മാ­യി­ ക്രി­മി­നൽ സംഘം പി­ടി­യി­ൽ


തൃശൂർ: വിദേശ നിർമ്മിത വടിവാളുമായി ക്രിമിനൽ സംഘം വെസ്റ്റ് പോലീസിന്റെ പിടിയിൽ. കണ്ണംകുളങ്ങര സ്വദേശികളായ കല്ലടയിൽ വിഷ്ണു (24), പഴയംകുളം അഖിൽ (27), കൂട്ടാല വിഷ്ണു (22), വെങ്ങിണിശേരി സ്വദേശി മേലേപ്പറന്പിൽ സുശീൽ (44) എന്നിവരെയാണ് എസ്ഐ എ.പി.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കയ്യിൽനിന്നു പിടിച്ചെടുത്ത വടിവാൾ 85 സെന്റീമീറ്റർ വരെ നീളം കൂട്ടാൻ കഴിയുന്ന തരത്തിൽ നിർമിച്ചതാണ്. 

ഇന്നലെ വൈകിട്ടോടെ കണ്ണംകുളങ്ങരയിൽ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഒറ്റനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാർ ഉപയോഗിക്കുന്ന ലാത്തി പോലെ തോന്നിക്കുന്ന വസ്തു കയ്യിലെടുത്ത് പരിശോധിച്ചപ്പോൾ മാത്രമാണ് വടിവാളെന്ന് തിരിച്ചറിഞ്ഞത്. പഞ്ചാബിൽ നിന്നു സംഘടിപ്പിച്ചതാണ് വടിവാളെന്നു പ്രതികൾ പോലീസിനോട് പറഞ്ഞു. അറസ്റ്റിലായ വിഷ്ണു, അഖിൽ എന്നിവർക്കെതിരെ ഒന്നിലധികം കേസുകൾ നിലവിലുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed