പ്രതിഭാ പുരസ്‌കാരം ഡാർവിൻ പിറവത്തിന്

കുവൈത്ത് സിറ്റി : ജനകിയ കവിതാ വേദി പുനലൂരിന്റെ ഏഴാമത് വാർഷികം തിരുവന്തപുരം പ്രസ്സ് ക്ളബിൽ വച്ച് നടന്നു. പൊതു സമ്മേളനം ബഹു.മന്ത്രി കെ രാജു ഉത്ഘാടനം ചെയ്തു ഐ ബി സതീഷ് എം എൽ എ അദ്യക്ഷത വഹിച്ചു. ഡോ ശ്രി പുനലൂർ ബാലൻ അനുസ്‌മരണവും കവിതാ അവാർഡ് വിതരണവും നടന്നു.
അവാർഡ് ദാന ചടങ്ങിൽ പ്രതിഭാ പുരസ്‌കാരം ഡാർവിൻ പിറവത്തിനു നൽകി. പൊതു ജീവിതത്തിലെ സുതാര്യപ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും, ജീവ കാരുണ്യ പ്രവർത്തനത്തിനുമുള്ള പ്രത്യേക അവാർഡിനാണ് ഡാർവിൻ പിറവം അർഹനായത്. പ്രവാസി ജീവിതത്തിനിടയിലും മനുഷ്യ നമക്ക് വേണ്ടി സഹായങ്ങൾ ചെയ്തു കൊണ്ട് ഡാർവിൻ ഈ അവാർഡ് നേടിയെടുത്തത്. ഡാർവിൻ പിറവത്തിനു വേണ്ടി അദ്ദേഹത്തിന്റെ അമ്മ അവാർഡ് മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്നും സ്വീകരിച്ചു. ഡാർവ്വിൻ കുവൈറ്റിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ്.