40-മത് വർഷത്തിൽ 40 പരിപാടികളുമായി കല കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അതിന്റെ 40 വർഷം പിന്നിടുന്ന വേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു . കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ പരിപാടിയായ തരംഗം-2018 ന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണ ചടങ്ങിൽ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു പരിപാടികളെ കുറിച്ച് വിശദീകരിച്ചു. നാലു മേഖലകളിലായി ചർച്ച സമ്മേളനങ്ങൾ, സെമിനാറുകൾ, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, കലാ കായിക മത്സരങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുക.
മംഗഫ് കല സെന്ററിൽ വെച്ചു കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥന്റെ അധ്യഷതയിൽ ചേർന്ന തരംഗം-2018 സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ടിവി ഹിക്‌മത്ത് ചെയർമാനും, ജെ സജി ജനറൽ കൺവീനറുമായുള്ള 251 അംഗ ജനറൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി ജെ ആൽബർട്ട്, സാം പൈനുംമൂട്, പി ആർ ബാബു, സി കൃഷ്ണൻ, ശാന്ത ആർ നായർ എന്നിവരും കൺവീനർമാരായി സുഗതകുമാർ, സജീവ് എം ജോർജ്ജ് എന്നിവരും പ്രവർത്തിക്കും. നിസാർ കെവി (സാമ്പത്തികം), ജിതിൻ പ്രകാശ് (പബ്ലിസിറ്റി), ദിലീപ് നടേരി (സുവനീർ), ടോളി പ്രകാശ് (റിസപ്ഷൻ), ജിജൊ ഡൊമിനിക് (വാളണ്ടിയർ), അരുൺ കുമാർ (ഭക്ഷനം), രമേഷ് കണ്ണപുരം (റാഫിൾ), പ്രസീദ് കരുണാകരൻ (സ്റ്റേജ്), രെഹിൽ കെ മോഹൻദാസ് (പ്രോഗ്രാം) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്കമ്മിറ്റികളേയും യോഗം തിരഞ്ഞെടുത്തു.
കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി എംപി മുസ്‌ഫർ സ്വാഗതം ആശംസിച്ച യോഗത്തിന് സ്വാഗത സംഘം ചെയർമാൻ ടിവി ഹിക്‌മത്ത് നന്ദി രേഖപ്പെടുത്തി.
