പൊതുമാപ്പ് : എംബസിയില്‍ വന്‍ തിരക്ക് ; അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘടനകള്‍
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് ആദ്യ ദിനം തന്നെ എംബസിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാ പ്രവാസികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കുവൈറ്റിലെ വിവിധ പ്രവാസി സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു. ഇഖാമ ഇല്ലാത്തവര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ത്തും തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിൽ നിർത്തി എന്ന കേസ് മാത്രമുള്ളവര്‍ക്കും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം.
പാസ്പോർട്ട് ഇല്ലാത്തവർ 5 ദിനാറും, വൈറ്റ് പശ്ചാത്തലമുളള 2 ഫോട്ടോയുമായി ഇന്ത്യ൯ എംബസിയിൽ എത്തുക. അവിടെ നിന്നും ഔട്ട് പാസ് ലഭിക്കും. ഔട്ട് പാസുമായി എമിഗ്രേഷ൯ ഡിപ്പാർട്ട്മെന്റിൽ എത്തി എമിഗ്രേഷ൯ ക്ലീയറ൯സ് എടുത്താൽ ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങാം. ഏതെങ്കിലും വിധത്തിലുളള കേസ് ഉണ്ടെങ്കിൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കില്ല. യാത്രാ വിലക്കുണ്ടെങ്കിൽ ബന്ധപ്പെട്ട കാര്യാലയത്തിൽ നിന്നും അത് നീക്കം ചെയ്താൽ മാത്രമേ യാത്രചെയ്യാ൯ കഴിയൂ.

