രണ്ട് ഇന്ത്യക്കാ­ർ­ക്ക് അമേ­രി­ക്കൻ ബഹു­മതി­


വാ­ഷിംഗ്ടൺ : ഇന്ത്യക്കാരായ ആരോഗ്യ സ്വാമി പോൾരാജ്, സുമിത മിത്ര എന്നിവർ അമേരിക്കയിലെ നാഷണൽ ഇൻവെന്‍റേഴ്സ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ടു. ജനങ്ങൾക്ക് ഉപകാരപ്രദമായ കണ്ടുപിടിത്തങ്ങൾ നടത്തുന്നവരാണ് ഈ ബഹുമതിക്ക് അർഹരാകുന്നത്. ഇവരടക്കം 13 പേരാണ് ഈ വർഷം പട്ടികയിൽ ഇടംപിടിച്ചത്. 

പോൾരാജ് വികസിപ്പിച്ച മൾട്ടിപ്പിൾ−ഇൻപുട്ട് മൾട്ടിപ്പിൾ ഔട്ട്പുട്ട്(എം.ഐ.എം.ഒ) വയർലെസ് സാങ്കേതികവിദ്യ ലോകവ്യാപകമായി ശതകോടിക്കണക്കിനു ജനങ്ങൾക്ക് ബ്രോഡ്ബാന്‍റ് സേവനം ലഭിക്കുന്നതിനു സഹായകമായി. എല്ലാ വൈ−ഫൈ സംവിധാനത്തിലും 4ജി ഫോണിലും ഇത് അടിസ്ഥാന ഘടകമാണ്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ജനിച്ച പോൾരാജ് 15ാം വയസിൽ നാവികേസനാംഗമായി. ഡൽഹി ഐ.ഐ.ടി.യിൽനിന്ന് പി.എച്ച്.ഡി നേടി. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ എമരിറ്റസ് പ്രൊഫസറാണ്. 

പല്ല് അടയ്ക്കാൻ നാനോ പാർട്ടിക്കിൾസ് കൊണ്ടു തയാറാക്കിയ ഫിൽടെക് സുപ്രീം യൂണിവേഴ്സൽ റെസ്റ്റോറേറ്റീവ് കണ്ടുപിടിച്ചതിനാണ് മിത്രയ്ക്ക് പുരസ്കാരം ലഭിച്ചത്. അമേരിക്കൻ പേറ്റന്‍റ് ആൻഡ് ട്രേഡ്മാർക് ഓഫീസിന്‍റെ സഹകരണത്തിൽ മേയിൽ നടക്കുന്ന പരിപാടിയിലാണു ഹാൾ ഓഫ് ഫെയിം പുരസ്കാരം നൽകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed