പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താന്‍ ആറ് ഭാഷകളില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു


കുവൈത്ത് സിറ്റി : കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ അനധികൃത താമസക്കാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തനമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് അഭ്യര്‍ത്ഥിച്ചു. ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയുള്ള കാലയളവില്‍ ഈ അവസരം ഉപയോഗപ്പെടുത്തി നാട്ടിലേക്കു തിരികെ പോവുകയോ, അല്ലെങ്കില്‍ താമസരേഖ ശരിയാക്കുകയോ ചെയ്യുന്നതിന് വേണ്ടി ആറ് ഭാഷകളില്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഗുണഭോക്താക്കള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുപുറമെ മറ്റ് സേവനങ്ങൾക്കുവേണ്ടി വിവിധ മേഖലകളില്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സാനിധ്യം ലഭ്യമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇംഗ്ളീഷ് - 66624501, 65962683, ഹിന്ദി - 65597993, 97594928 തെലുങ്ക് - 97594928, തമിഴ് - 60718784, 69626284,9 9133474 കന്നഡ/ബേരിതുളു - 99502159, 65962683, മലയാളം - 99083007,6662450.

You might also like

  • Lulu Exchange
  • Straight Forward

Most Viewed