കെ.കെ.എം.എ തഖ്വ 2018 ഫ്ലെയർ പ്രകാശനം ചെയ്തു


കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ മെഹബൂല ബ്രാഞ്ച് (അഹമ്മദി സോണൽ) അബു ഖലിഫ സ്കൈ ഹാളിൽ പ്രസിഡന്റ് അഷ്റഫ് മണ്ണാംചേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഷ്റഫ് മങ്കാവ് കൺവീനർ അസ്ലം ഹംസകോയക്ക് നൽകി തഖ്വ 2018 ദീനി വിജ്ഞാന സദസ്സ് ഫ്ലെയർ പ്രകാശനം ചെയ്തു.
 
ഫെബ്രുവരി 15 ന് സബഹിയ ബ്ലോക്ക് -5  പെട്രോൾ പമ്പിന് സമീപം വൈകിട്ട് 7.30 വ്യാഴാഴ്ചയാണ് ദീനി വിജ്ഞാന സദസ്സ്. മുഖ്യ പ്രഭാഷകരായി ശൈഖൂനാ അബു ത്വൽഹ അബ്ദുൽ റഹ്മാൻ അൽ ഖാസ്മിയും അൽ ഹാഫിസ് ഇ പി. അബുബക്കർ അൽ ഖാസ്മി (പത്തനാപുരം) പങ്കെടുക്കും. യോഗത്തിൽ ഷംസു താമരക്കുളം, ഹമീദ് പലേരി, ഹുസൈൻ, മനാഫ്, അബ്ദുൽ ഗഫൂർ, സഫീർ, എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി അസിസ്സ് മൗലവി സ്വാഗതവും മൊയ്തീൻ നന്ദിയും പറഞ്ഞു.
 
 
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed