വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ വാഹനാപകടത്തിൽ പരി ക്കേറ്റ് ചികിത്സയിലായിരുന്ന പേപ്പതി മീൻചിറപ്പാട്ട് അജിത് പോൾ (45) മരിച്ചു. 21നായിരുന്നു അപകടം. സ്വകാര്യ കന്പനിയിൽ ജീവനക്കാരനായ അജിത് കുടുംബസമേതം കുവൈത്തിലാണ് താമസം.
കന്പനിയുടെ ആവശ്യത്തി നായി പോകുന്നതിനിടെ അജിത് ഓടിച്ചിരുന്ന കാറിൽ എതിർ ദിശയിൽ നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
മൃതദേഹം പേപ്പതിയിലെ ഭവനത്തിൽ എത്തിക്കും. ഭാര്യ: ലോബി (നഴ്സ്, കുവൈത്ത്), മക്കൾ: അക്സ, അമിയ.

