കു­വൈ­ത്തി­ലേ­ക്ക് ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­കളെ­ റി­ക്രൂ­ട്ട് ചെ­യ്യു­ന്നതി­നു­ള്ള നി­രക്ക് കു­തി­ച്ചു­യരു­ന്നു­


കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് കുവൈത്തിൽ കുതിച്ചുയരുന്നു. തൊഴിലാളികളെ കുവൈത്തിൽ എത്തിക്കുന്ന സ്വകാര്യ കന്പനികൾക്ക് കടിഞ്ഞാണിടുകയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്. 

ഗാർഹിക തൊഴിലാളികളെ നൽകാൻ 1200− മുതൽ1600 ദിനാർ വരെയാണ് സ്വകാര്യ എജൻസികൾ വാങ്ങുന്നത്. ഈ ചിലവ് കുറയ്‍ക്കുക എന്നലക്ഷ്യത്തോടെയാണ് അൽ ദുറ തുടങ്ങിയത്. എന്നാൽ ഇതും ഫലപ്രദമായില്ലെന്നാണ് ആരോപണം.

എന്നാൽ, സ്വകാര്യ കന്പനികളെക്കാൾ 20 ശതമാനം കുറവാണ് അൽ ദുറായുടേതെന്നാണ് ജനറൽ മാനേജർ സാലെഹ് അൽ വുഹൈബിന്റെനിലപാട്. ഫിലിപ്പൈൻസിൽ നിന്നും ശ്രീലങ്കയിൽ ‍‍നിന്നുമാണ് ഇപ്പോൾ ഗാർഹിക തൊഴിലാളികളെ എത്തിക്കുന്നത്. ഇന്ത്യയും ഇന്തോനേഷ്യയും അനുകൂല സമീപനം സ്വീകരിക്കുകയാണെങ്കിൽ ഏജൻസി നിരക്ക് കുറയുമെന്നും ജനറൽ മാനേജർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed